ആലപ്പുഴ: നോ സ്കാൽപൽ വാസക്ടമി പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ സൗജന്യ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സ്ഥിരം കുടുംബാസൂത്രണ മാർഗമായ നോ സ്കാൽപൽ വാസക്ടമി തികച്ചും സുരക്ഷിതവും ലളിതവുമാണ്. വേദനയോ, രക്തസ്രാവമോ ഉണ്ടാകില്ല. തുന്നൽ പോലും ഇല്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞാലുടൻ വീട്ടിൽ പോകാം. തുറവൂർ, അരൂക്കുറ്റി, മുഹമ്മ, ചെട്ടികാട് ബ്ലോക്ക് - ഡിസംബർ 2, 7 (ചെട്ടികാട് ആർ.എച്ച്.ടി.സി). വെളിയനാട്, ചെമ്പുംപുറം, അമ്പലപ്പുഴ - ഡിസംബർ 3 (ആലപ്പുഴ ജനറൽ ആശുപത്രി). തൃക്കുന്നപ്പുഴ - ഡിസംബർ 3 (ഹരിപ്പാട് താലൂക്ക് ആശുപത്രി). പാണ്ടനാട് - ഡിസംബർ 3 (ചെങ്ങന്നൂർ ജില്ലാ ആശുപത്രി). ചുനക്കര, മുതുകുളം - ഡിസംബർ 4 (കായംകുളം താലൂക്ക് ആശുപത്രി). കുറത്തികാട് - ഡിസംബർ 4 ( മാവേലിക്കര ജില്ലാ ആശുപത്രി) എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |