തിരുവനന്തപുരം: മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ സ്‌മരണകളുയർത്തി നവംബർ 16 മുതൽ 26 വരെ 14 ജില്ലകളിലൂടെയും സഞ്ചരിച്ച സൈനിക കൂട്ടായ്‌മയുടെ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. കേരള അസം റൈഫിൾസ് മലയാളീസ് (കർമ്മ) ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കാമ്പസിന് മുന്നിലാണ് സ്വീകരണം നൽകിയത്. സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഹരിഹരൻ നായർ, സെക്രട്ടറി അശോകൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വിനോദ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.