ശബരിമല : സന്നിധാനത്ത് പൊലീസ് സേനയുടെ പുതിയ ബാച്ച് ചുമതലയേറ്റു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഐ.ജി ആർ. ആനന്ദ് ആണ് സ്പെഷൽ ഓഫീസർ. വയനാട് ഡി.സി.ആർ.ബി ഡിവൈ. എസ്.പി പ്രകാശൻ പി. പടന്നയിലാണ് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ. 265 പൊലീസ് ഉദ്യോഗസ്ഥരാണ് പുതിയ ബാച്ചിൽ എത്തിയിരിക്കുന്നത്. ഇതിൽ 220 പൊലീസുകാരും, മൂന്ന് ഡിവൈ.എസ്പിമാരും, ഒൻപത് സി.ഐമാരും, 33 എസ്.ഐമാരുമുണ്ട്. 15 ദിവസമാണ് ബാച്ചിന്റെ സുരക്ഷാ ചുമതല. സന്നിധാനം നടപന്തലിൽ നടന്ന ചടങ്ങിൽ പുതിയതായി ചുമതല ഏറ്റ ഉദ്യോഗസ്ഥർക്ക് ഉയർന്ന ഉദ്യോഗസ്ഥർ വേണ്ട നിർദേശങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |