മ്യൂണിച്ച്: രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ജർമ്മനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ് 250 കിലോഗ്രാം ഭാരമുള്ള ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ ട്രയിൻ സർവീസുകൾ തടസപ്പെട്ടു. ടണലിനായി കുഴിയെടുക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായത്.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് എഴുപതു വർഷം കഴിഞ്ഞിട്ടും എല്ലാ വർഷവും രണ്ടായിരം ടൺ അപകടസാദ്ധ്യതയുള്ള ബോംബുകൾ ജർമ്മനിയിൽ കണ്ടെത്താറുണ്ടെന്നാണ് കണക്ക്.
യുദ്ധകാലത്ത് 1.5 മില്യൺ ടൺ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്- അമേരിക്കൻ യുദ്ധവിമാനങ്ങൾ വർഷിച്ചിട്ടുള്ളത്. ഇതിൽ 15 ശതമാനം ബോംബുകൾ ഇതുവരെ പൊട്ടിയില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ.ഇവയെല്ലാം കണ്ടെത്തി നിർവീര്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പലതും ഖനനം പോലുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊട്ടിത്തെറിക്കുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |