SignIn
Kerala Kaumudi Online
Saturday, 21 September 2024 8.13 AM IST

33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം കിട്ടുന്നതും കാത്ത്...

Increase Font Size Decrease Font Size Print Page

മുടപുരം: ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്‌ഷന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന വൈദ്യുതി ക്ഷാമവും തകരാറുകളും പരിഹരിക്കാൻ സെക്‌ഷന് കീഴിൽ പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നില്ല.

സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തയ്യാറാണ്. എന്നാൽ ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കെ.എസ്.ഇ.ബിക്കോ ജനപ്രതിനിധികൾക്കോ കഴിയുന്നില്ല എന്നുള്ളതാണ് പ്രശ്നം. സ്ഥലം ലഭിച്ചാലുടൻ വരുന്ന സാമ്പത്തിക വർഷം തന്നെ കെ.എസ്.ഇ.ബി പ്രസരണ വിഭാഗത്തിന് പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയും. അതിനായി ഗ്രാമ പഞ്ചായത്തുകളോ ജനപ്രതിനിധികളോ സ്ഥലം കണ്ടെത്തി നൽകിയാൽ സ്ഥലം വില കൊടുത്തുവാങ്ങാൻ കെ.എസ്.ഇ.ബി തയ്യാറാണ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ കേന്ദ്രങ്ങൾ, നിരവധി സഹകരണ- ഷെഡ്യൂൾഡ് ബാങ്കുകൾ, നൂറ്കണക്കിന് ഓഫീസുകൾ, ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഈ സെക്‌ഷന്റെ കീഴിലുണ്ട്.

33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിച്ചാൽ വൻ വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് ഇത് കൂടുതൽ ഉപയോഗപ്രദമായിരിക്കും. ഒരു നിമിഷം പോലും വൈദ്യുതി മുടക്കം പാടില്ലാത്ത താലൂക്കിലെ ഈ വലിയ ആരോഗ്യ സ്ഥാപനത്തിന് അത് വലിയ അനുഗ്രഹമാവും.

ചിറയിൻകീഴ് സെക്‌ഷന്റെ കീഴിൽ

കിഴുവിലം, അഴൂർ, ചിറയിൻകീഴ്, മുദാക്കൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലായി 24,000ൽ പരം ഉപഭോക്താക്കൾ

മംഗലപുരം സെക്‌ഷന്റെ കീഴിലുള്ള മുട്ടപ്പലം, അവനവഞ്ചേരി സെക്‌ഷന്റെ കീഴിലുള്ള പുകയിലത്തോപ്പ്, അണ്ടൂർ, മുളയത്ര കാവ്, ആറ്റിങ്ങൽ സെക്‌ഷന്റെ കീഴിലെ ചെറുവള്ളിമുക്ക് തുടങ്ങിയ സ്ഥലങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്

വൈദ്യുതി മുടക്കം പതിവ്

സെക്‌ഷന്റെ കീഴിൽ വൈദ്യുതി ക്ഷാമവും തകരാറുകളും പതിവാണ്. കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്‌ഷന് കീഴിലെ 33 കെ.വി സബ്‌സ്റ്റേഷൻ, അവനവഞ്ചേരിയിലെ 110 കെ.വി സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ചിറയിൻകീഴിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അവനനവഞ്ചേരിയിലോ കടയ്ക്കാവൂരിലോ പ്രകൃതി ക്ഷോഭം മൂലമോ അല്ലാതെയോ തകരാറുകൾ ഉണ്ടായാൽ ചിറയിൻകീഴിലും വൈദ്യുതി തടസം അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് ചിറയിൻകീഴിൽ 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്.

വേണ്ടത്

50 സെന്റ് സ്ഥലം ആവശ്യമാണ്. സ്ഥലം ലഭിച്ചാൽ ഒരു വർഷത്തിനകം തന്നെ പുതിയ സബ്‌സ്റ്റേഷൻ നിർമ്മിക്കാൻ കഴിയും. അതുവഴി ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന വൈദ്യുതിക്ഷാമവും മറ്റു തകരാറുകളും പരിഹരിക്കാൻ കഴിയും.


ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്‌ഷന് കീഴിൽ സബ്‌സ്റ്റേഷൻ സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമാണ്. ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് കിഴുവിലം ഗ്രാമപഞ്ചായത്ത് അടിയന്തര ശ്രമത്തിലാണ്.

അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡന്റ്, കിഴുവിലം ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.