SignIn
Kerala Kaumudi Online
Friday, 20 September 2024 12.19 AM IST

ഭിന്നശേഷി ദിനം ആചരിച്ചു

Increase Font Size Decrease Font Size Print Page
disability

കൊച്ചി: സഹൃദയ സ്‌പർശൻ വികലാംഗ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം എബിലിറ്റി ഫെസ്റ്റ് ആയി സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാൾ ഫാ.ജോയി അയനിയാടൻ അദ്ധ്യക്ഷനായി. ഭിന്നശേഷിക്കാർക്കായി നൽകിയ കിറ്റ് വിതരണ ഉദ്ഘാടനം ഞാറക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി നിർവഹിച്ചു. ക്ലാസുകൾക്ക് അന്താരാഷ്ട്ര മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ നേതൃത്വം നൽകി. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഫാ. ജോസഫ് കരുമത്തി, ഫാ. കുരുവിള മരോട്ടിക്കൽ, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ഫെഡറേഷൻ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരനായ മിമിക്രി ആർട്ടിസ്റ്റ് കെ.പി. സുരേഷിനെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BINNASESHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.