തിരുവനന്തപുരം: പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കുറഞ്ഞ ചെലവിൽ പൊലീസ് പാറാവിൽ സജ്ജമാക്കിയ ഇടത്താവളത്തിന് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം. പൊതുജനങ്ങൾക്കും
പൊലീസുകാർക്കുമായി ശീതികരിച്ച ഡോർമെട്രി സൗകര്യം ഞായറാഴ്ച മുതലാണ് പ്രവർത്തനമാരംഭിച്ചത്. ഡിസംബർ 10വരെ നിരവധി പേരാണ് സംവിധാനം ബുക്ക് ചെയ്തിരിക്കുന്നത്. ശീതീകരിച്ച മുറികളിലായി 86 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. 2 പേർക്ക് മുതൽ 6 പേർക്ക് വരെ കിടക്കാൻ കഴിയുന്ന മുറികളുണ്ട്. ട്രെയിൻ കൂപ്പകൾ പോലെ സജ്ജമാക്കിയിരിക്കുന്ന മുറികളിൽ ബാഗ് സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈൽ ഫോൺ ചാർജിംഗ് സ്പോട്ടുകളുമുണ്ട്. മുറികൾക്ക് പുറത്താണ് ടോയ്ലറ്റ് സൗകര്യം.
ചുരുങ്ങിയ നിരക്ക്
സാധാരണക്കാർക്ക് ഒരു ബെഡിന് 250 രൂപയാണ് നിരക്ക്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇളവുകളോടെ 150 രൂപയ്ക്ക് ലഭിക്കും. 3 ബെഡുകളുള്ള മുറിക്ക് 650, 4ന് 750, 5ന് 950, 6ന് 1200 എന്നിങ്ങനെയാണ് പൊതുജനങ്ങൾക്കുള്ള നിരക്ക്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിലും കുറവാണ്. 6 പേർക്ക് കിടക്കാവുന്ന 7 മുറികളാണുള്ളത്. 4 പേർക്കായി 5 എണ്ണവും 5 പേർക്കായി ഒരെണ്ണവും 7 പേർക്കായി ഒരു മുറിയുമുണ്ട്. ബാക്കിയുള്ളവ 2,3 പേർക്ക് കിടക്കാവുന്ന മുറികളാണ്. 0471 2305251 ൽ വിളിച്ച് ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |