കൽപ്പറ്റ: ജില്ലാ മോട്ടോർ വാഹന വകുപ്പിന്റെയും, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ യുടെയും നേതൃത്വത്തിൽ ഇന്നും നാളെയും 'ഓപ്പറേഷൻ ഡെസിബൽ' വാഹന പരിശോധന ഡ്രൈവ് നടത്തും. ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് നടത്തുന്നത്. നിരോധിക്കപ്പെട്ടിട്ടുള്ള ഹോണുകൾ, പൊതുനിരത്തിൽ അനാവശ്യമായി തുടർച്ചയായി ഹോണുകൾ മുഴക്കുക, ആംബുലൻസുകൾ അനവസരത്തിൽ ഹോണുകൾ മുഴക്കുക, സൈലൻസർ രൂപമാറ്റം വരുത്തി വായു, ശബ്ദമലിനീകരണം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കൺട്രോൾ റൂം വാട്ട്സാപ്പ് നമ്പറിലോ 9188961290, rtoe12.mvd@kerala.gov.in എന്ന മെയിൽ ഐഡിയിലോ പൊതുജനങ്ങൾക്ക് പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |