ന്യൂഡൽഹി : സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോർലാൽ നാനാവതി എന്ന ജി.ടി.നാനാവതി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.15നായിരുന്നു മരണം.1984ലെ സിഖ് വിരുദ്ധ കലാപം, 2002ലെ ഗോധ്ര കലാപം തുടങ്ങിയവ അന്വേഷിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിഷനായിരുന്നു (നാനാവതി കമ്മിഷൻ).
1958 ഫെബ്രുവരി 11ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായ എൻറോൾ ചെയ്തതോടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഗവൺമെന്റ് പ്ലീഡേഴ്സ് പാനലിൽ തുടർന്ന അദ്ദേഹം പിന്നീട് 1979ൽ ജൂലായിൽ ഗുജറാത്ത് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. ഒഡിഷ, കർണാടക എന്നിവിടങ്ങളിലെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു. 1995ൽ സുപ്രീംകോടതി ജഡ്ജിയായി. 2000ത്തിൽ വിരമിച്ചു. സംസ്കാരം ഇന്നലെ നടന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |