കൊല്ലങ്കോട്: കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ കൊല്ലങ്കോട് നടത്തിയ ടി. ചാത്തു അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് കെ. കണ്ണനുണ്ണി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എൻ. സുരേഷ് ബാബു, ഏരിയാ സെക്രട്ടറി കെ. പ്രേമൻ, ലോക്കൽ സെക്രട്ടറി കെ. സന്തോഷ് കുമാർ , യൂണിയൻ ഏരിയാ സെക്രട്ടറി എ. ദേവീദാസ്, ജില്ലാ കമ്മിറ്റി അംഗം പി.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സി.പി.എം മുതലമട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാമ്പ്രത്ത് ചള്ളയിൽ നടത്തിയ ടി. ചാത്തു അനുസ്മരണ യോഗം സി.പി. എം സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടാനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ. സിയാവുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. രമാധരൻ, കെ. വിനേഷ്, കെ. ബ്രിജേഷ് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |