SignIn
Kerala Kaumudi Online
Friday, 20 September 2024 12.26 AM IST

മ്യൂറൽ ചിത്രങ്ങൾ നിറഞ്ഞു; കണ്ണിനഴകേകും പൊലീസ് സ്റ്റേഷനിലെ ഈ ചുമരുകൾ

Increase Font Size Decrease Font Size Print Page
police
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പരിയാരം പൊലീസ് സ്‌റ്റേഷനിലെ ചുമർച്ചിത്രങ്ങൾ

തളിപ്പറമ്പ്: അതിമനോഹരമായ ചുമർചിത്രങ്ങളൊരുക്കി പരിയാരം പൊലീസ് സ്റ്റേഷൻ വ്യത്യസ്തതയിലേക്ക്.ജനുവരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിലാണ് ജനസൗഹൃദം ലക്ഷ്യമിട്ട് ചിത്രങ്ങൾ ഒരുങ്ങിനിൽക്കുന്നത്.

ഭയമില്ലാതെ പൊലീസ് സ്‌റ്റേഷനെ സമീപിക്കാൻ ആളുകളെ പ്രാപ്തരാക്കുകയെന്ന ഉദ്യേശമാണ് ഇതിന് പിന്നിൽ. രാജഭരണകാലം തൊട്ടുള്ള പൊലീസും കേരളീയ കലകളും പ്രളയദുരിതങ്ങളിലടക്കമുള്ള സേനയുടെ സേവനവുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. പുതിയ സ്റ്റേഷൻ വരുന്നതോടെ ഒഴിയുന്ന നിലവിലുള്ള സ്‌റ്റേഷനും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പൊലീസ് സ്‌റ്റേഷനിൽ ചുമർചിത്രങ്ങൾ സ്ഥാനംപിടിക്കുന്നത്.

പ്രമുഖ മ്യൂറൽ പെയിന്റിംഗ് വിദഗ്ധരായ രഞ്ജിത്ത് അരിയിലും സ്‌നേഹ രഞ്ജിത്തുമാണ് ചിത്രങ്ങൾ ഒരുക്കുന്നത്. സാധാരണഗതിയിൽ ഒരു മാസമെടുത്ത് തീർക്കേണ്ട ചിത്രങ്ങൾക്ക് വെറും അഞ്ച് ദിവസം കൊണ്ടാണ് ഇരുവരും പൂർത്തിയാക്കിയത്.ചില മിനുക്കുപണികൾ മാത്രമെ ഇനി ബാക്കിയുള്ളൂ. ഇതിന് പുറമെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള പെയിന്റിംഗുകളും പൊലീസ് സ്‌റ്റേഷൻ ചുമരിലുൾപ്പെടുത്തിയിട്ടുണ്ട്. സിനു ബാബു, രവീന്ദ്രൻ പയ്യന്നൂർ എന്നിവരാണ് കാർട്ടൂൺ ചിത്രങ്ങൾ വരച്ചത്.

മാഹി കലാഗ്രാമത്തിൽ നിന്നും ചുമർച്ചിത്ര രചനയിൽ പരിശീലനം നേടിയ രഞ്ജിത്തും സ്‌നേഹയും നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലുപ്പമേറിയതും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞതുമായ പരിയാരം പൊലീസ് സ്‌റ്റേഷനിൽ വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് വേണമെന്ന ആശയമാണ് ചുമർചിത്രത്തിലേക്ക് എത്തിച്ചതെന്ന് ഇൻസ്‌പെക്ടർ കെ.വി ബാബു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.