ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ആരോഗ്യമേഖലയിലെ പ്രകടനം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ 2019-20 ലെ റാങ്കിംഗ് പട്ടികയിൽ കേരളം സമഗ്രവികസനത്തിൽ തുടർച്ചയായ നാലാം വർഷവും ഒന്നാമത് (82.20പോയിന്റ്). ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ (30.57). ചെറിയ സംസ്ഥാനങ്ങളിൽ മിസോറമും കേന്ദ്രഭരണ പ്രദേശങ്ങളിൽ ദദ്രാ നഗർ ഹവേലി - ദാമൻ ദ്യുവും ഒന്നാമതെത്തി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 24 സൂചികകൾ അടിസ്ഥാനമാക്കിയാണ് നിതി ആയോഗ് വർഷവും റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യരംഗത്തെ വളർച്ച കണക്കാക്കുന്ന സൂചികയിൽ 0.60 പോയിന്റ് നേടിയ കേരളം 12-ാമതാണ്. സമഗ്രവികസനത്തിൽ ഏറ്റവും പിന്നിലുള്ള ഉത്തർപ്രദേശ് 5.52 പോയിന്റുമായി ഇതിൽ ഒന്നാമതായി.
റാങ്കിംഗിന് അടിസ്ഥാനം:
ശിശുമരണ നിരക്ക്, ആൺപെൺ ജനനനിരക്ക്, ജനന, മരണ രജിസ്ട്രേഷൻ, ഗർഭനിരോധന ഉപാധികളുടെ ഉപയോഗം, പ്രതിരോധ കുത്തിവയ്പ്, ഗർഭിണികൾക്കുള്ള പരിശോധന, ആശുപത്രികളിലെ പ്രസവം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഭരണനടപടികൾ, ആരോഗ്യമേഖലയ്ക്കു വേണ്ടി ചെലവാക്കുന്ന തുക, ആരോഗ്യപ്രവർത്തകരുടെ ലഭ്യത, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം
ഓവറോൾ റാങ്കിംഗ്
₹വലിയ സംസ്ഥാനങ്ങൾ: 1. കേരളം(82.20) 2. തമിഴ്നാട്(72.42), തെലങ്കാന(69.96)മോശം പ്രകടനം: യു.പി(30.57), ബീഹാർ(31), മധ്യപ്രദേശ്(36.72)
₹ചെറിയ സംസ്ഥാനങ്ങൾ: 1.മിസോറാം(75.77),2. ത്രിപുര(70.16), മോശം പ്രകടനം: നാഗലാൻഡ്(27)
₹കേന്ദ്രഭരണ പ്രദേശങ്ങൾ: 1.ദദ്രാ നഗർ ഹവേലി - ദാമൻ ദ്യു(66.19), ചണ്ഡീഗഢ്(62.53)
₹മെച്ചപ്പെടുന്ന വലിയ സംസ്ഥാനങ്ങൾ:
1.ഉത്തർപ്രദേശ്(5.52), 2.അസം(4.34), 3.തെലങ്കാന(4.22).ഏറ്റവും മോശം: കർണാടക(-1.37), ഹരിയാന(0.55)
₹മെച്ചപ്പെടുന്ന ചെറിയ സംസ്ഥാനങ്ങൾ: 1. മിസോറാം(18.45), 2. മേഘാലയ(17.7).ഏറ്റവും മോശം: ഗോവ(-12.68), മണിപ്പൂർ(-5.73)
₹മെച്ചപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ:1.ഡൽഹി(9.68), 2. ജമ്മു കശ്മീർ(9.55.) ഏറ്റവും മോശം:ചണ്ഡിഗഡ്(-10.85)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |