തിരുവനന്തപുരം: വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഹെലികോപ്റ്റർ ടൂറിസത്തിന്റെ രണ്ടാം എഡിഷൻ നാളെ വൈകിട്ട് 3ന് കോവളത്തെ റാവിസ് ഹോട്ടൽ ഹെലിപാഡിൽ മന്ത്രി പി.എ . മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോവളം ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്ര ഒരുക്കുന്നത്. 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റെയും അറബിക്കടലിന്റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഒന്നിച്ച് കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതി വഴി കഴിയും. ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് വളരെ കുറഞ്ഞ ചെലവിൽ കോവളത്ത് അവതരിപ്പിക്കുന്നതെന്നും ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9061963331, 9961116613.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |