വാഷിംഗ്ടൺ : ക്രിസ്മസ് ദിനത്തിൽ വിക്ഷേപിച്ച ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ചന്ദ്രനെ മറികടന്നു. നിലവിൽ ഭൂമിയിൽനിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയാണ് ഈ ദൂരദർശിനിയുടെ സ്ഥാനം. അതേ സമയം ജെയിംസ് വെബ് ടെലസ്കോപ്പ് വിന്യസിക്കുന്നതിന്റെ സുപ്രധാനമായ ഘട്ടമായ സോളാർ പാനലുകൾ വിന്യസിക്കലും ഘട്ടം ഘട്ടമായി നടന്നുവരികയാണ്. ഇത് ജനുവരി രണ്ട് വരെ നീണ്ടുൽക്കും. ദൂരദർശിനിയുടെ താപനില ക്രമീകരിച്ച് 223 ഡിഗ്രി സെൽഷ്യസിന് താഴെ നിലനിലനിർത്തുന്നതിന് സൺഷീൽഡ് സഹായിക്കും.
ഡിസംബർ 28ന് ഇന്ത്യൻ സമയം ഏകദേശം രാവിലെ 11.51നാണ് സൺഷീൽഡ് പാനൽ വിന്യസിക്കുന്നത് ആരംഭിച്ചത്. ജനുവരി ഒന്നിന് കാപ്ടൺ എന്ന വസ്തുകൊണ്ട് നിർമിച്ച സൺഷീൽഡുകൾ നിവർത്തുന്ന ജോലി ആരംഭിക്കും.അഞ്ച് പാളികളായി ക്രമീകരിച്ചിട്ടുള്ള സൺ ഷീൽഡുകളാണ് ജെയിംസ് വെബ് ദൂർശിനിയുടേത്. താപനില നിരീക്ഷിക്കൽ, പ്രധാന ഭാഗങ്ങളെ ചൂടാക്കി നിർത്താനുള്ള ഹീറ്ററുകളുടെ പ്രവർത്തനം, ഇലക്ട്രോണിക് സോഫ്റ്റ് വെയർ ഉപകരണങ്ങൾ തയ്യാറാക്കൽ തുടങ്ങിയവയും പൂർത്തിയാക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |