ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കുടുംബ ചിത്രമായിരിക്കും ബ്രോ ഡാഡി എന്നാണ് ടീസർ നൽകുന്ന സൂചന. ഡിസ്നി ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ഈശോ ജോൺ കാറ്റാടി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന് എം ആര്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |