SignIn
Kerala Kaumudi Online
Thursday, 19 September 2024 10.49 AM IST

കെ.എസ്.ആർ.ടി.സി പുനരുദ്ധാരണം: ശമ്പള വർദ്ധനയും 2.O പാക്കേജും

Increase Font Size Decrease Font Size Print Page
ksrtc

₹ കണ്ടക്ടർ-ഡ്രൈവർ അനുപാതം 1.8 ₹പ്രതിദിന വരുമാനം 10 കോടി ലക്ഷ്യം

₹ബസ് സർവീസുകൾ 6,000 കരാറൊപ്പിടാതെ സംഘടനകൾ

തിരുവനന്തപുരം: ബസ് സർവീസുകളുടെ എണ്ണം 6,000 ആയി വർദ്ധിപ്പിച്ച് പ്രതിദിന വരുമാനം 10 കോടി രൂപയിലെത്തിക്കാൻ ലക്ഷ്യമിടുന്ന കെ.എസ്.ആർ.ടി.സി റീ സ്ട്രച്ചർ 2.0 പുനരുദ്ധാരണ പാക്കേജ് . ഒപ്പം,

ടിക്കറ്റ് ഇതര വരുമാനവും വർദ്ധിപ്പിക്കും.

അംഗീകൃത തൊഴിലാളി സംഘടനകളുമായി ഒപ്പിടാൻ തയ്യാറാക്കിയ സേവന വേതന കരാറിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള നിർദ്ദേങ്ങളുമുള്ളതിനാൽ തൊഴിലാളി സംഘടനകൾ ഒപ്പിട്ടിട്ടില്ല. തർക്കമുള്ള വ്യവസ്ഥകളെക്കുറിച്ച് നാളെ മന്ത്രി ആന്റണി രാജു ചർച്ച നടത്തും. കരാർ നിലവിൽ വന്നാലേ പരിഷ്കരിച്ച ജനുവരിയിലെ ശമ്പളം ജീവനക്കാർക്ക് ലഭ്യമാകൂ.

ബസ് ഒന്നിന് 1.8 കണ്ടക്ടർ, 1.8 ഡ്രൈവർ എന്ന രീതിയിൽ പരിഷ്കരിക്കും.നിലവിൽ ഇത് 2.6 ആണ്. മാസം 20ൽ താഴെ ഡ്യൂട്ടി ചെയ്യുന്നവർക്ക് ഘട്ടംഘട്ടമായി ശമ്പളം , വർഷം 240 ഡ്യൂട്ടി ചെയ്യാത്തവർക്ക് പ്രൊമോഷനും, ഇൻക്രിമെന്റും തടയൽ തുടങ്ങിയ വ്യവസ്ഥകളിലും തൊളിലാളി സംഘടനകളിൽ വിയോജിപ്പുണ്ട്. 2026 മേയ് 31 വരെയാണ് കരാറിന്റെ കാലാവധി . ഇപ്പോൾ 3200- 3400 ബസുകളാണ് പ്രതിദിനം സർവീസ് നടത്തുന്നത്. വരുമാനം 5 കോടി രൂപ.

മറ്റ് വ്യവസ്ഥകൾ

₹ആശ്രിത നിയമനത്തിനു പകരം നഷ്ടപരിഹാരം ആശ്രിത നിയമനത്തിന് 220 അപേക്ഷകൾ ശേഷിക്കുന്നു.

₹500 കി.മീ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ

₹500 കി.മീനു മുകളിൽ ക്രൂ ചെയ്‌ഞ്ച്

₹നോൺ സ്റ്റോപ്പ് സർവീസുകളിൽ കണ്ടക്ടറില്ല

 കാൻസർ, വൃക്ക മാറ്റിവയ്ക്കൽ , ഡയാലിസിസ്, ഹൃദയ ശസ്ത്രക്രീയ എന്നിവയ്ക്ക് 5 ലക്ഷം രൂപയ്ക്ക് വരെ റീ ഇമ്പേഴ്സ്മെന്റ്.

20 ലൈൻ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർക്ക് ആയിരം രൂപ .അധികം 20ലധികമായാൽ ഡ്യൂട്ടി ഒന്നിന് 100 രൂപ അധികം

കൃത്യനിർവഹണത്തിനിടയിൽ മരിച്ചാൽ 50,000 രൂപ . കൃത്യ നിർവഹണത്തിലല്ലാതെ മരിച്ചാൽ 5,000 രൂപ

45 വയസിനു മുകളിലുള്ള കണ്ടക്ടർ, മെക്കാനിക്കൽ ജീവനക്കാർക്ക് ആവശ്യമെങ്കിൽ 50% ശമ്പളത്തോടെ ഒരു വർഷം മുതൽ 5 വർഷം വരെ അവധി .

സ്ഥലം മാറ്റം

ഇല്ലാത്തവർ

പ്രതിരോധ സേനയിലുള്ളവരുടെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ

50 % അംഗവൈകല്യമുള്ളവർ

സ്ഥാനക്കയറ്റം ഉപേക്ഷിക്കുന്നവർ

ശസ്ത്രക്രിയക്ക് വിധേയവർക്ക്

സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾ

മിശ്രവിവാഹിതർക്കും, പട്ടിക വിഭാഗക്കാർക്കും 5 വർഷം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.