നിലമ്പൂർ : പുഴയിൽ കുളിക്കുന്നതിനിടെ കോളേജ് അദ്ധ്യാപകൻ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളേജിലെ കായികാദ്ധ്യാപകനായ കണ്ണൂർ അലവിൽ നസീമാ മൻസിലിൽ ഡോ. മുഹമ്മദ് നജീബ് (37) ആണ് മൈലാടി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ ഭാര്യയുടെ മാതൃസഹോദരിയുടെ ഭർത്താവ് ഹുസൈൻ, ബന്ധു ആഷിഖ് എന്നിവർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു നജീബ്. കുളിക്കിടെ ശരീരം തളർന്ന ആഷിഖിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തിൽ മുങ്ങിയത്. ഹുസൈനും ആഷിഖും ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്ത് കുളിക്കുകയായിരുന്ന നിലമ്പൂർ ചാരംകുളം സ്വദേശി ഷാജി ഇവരെ രക്ഷപ്പെടുത്തി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയതിനെ തുടർന്ന് 9.20ഓടെയാണ് നജീബിന്റെ മൃതദേഹം അപകടം നടന്ന കടവിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബേസ് ബാൾ ടീം മാനേജർ കൂടിയാണ് നജീബ്. അസാമിൽ നടക്കാനിരിക്കുന്ന ദേശീയ ബേസ് ബാൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനെയും കൊണ്ട് ഞായറാഴ്ച വൈകിട്ട് പുറപ്പെടാനിരിക്കുകയായിരുന്നു.
പിതാവ്: പരേതനായ പി.സി. അബ്ദുൾ മജീദ്. മാതാവ്: കെ. നസീമ. ഭാര്യ: കെ.ടി. ഷംന. മകൾ: ദിയാ ഫാത്തിമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |