തിരുവനന്തപുരം: പേരൂർക്കട വഴയിലയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് വിദ്യാർത്ഥികൾ മരണമടഞ്ഞു. വിനീഷ് (16), സിദ്ധാർത്ഥ് (16), ടെഫിൻ (16) എന്നിവരാണ് മരിച്ചത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വഴയില പെട്രോൾ പമ്പിന് സമീപമുള്ള വളവിൽ വച്ച് അമിതവേഗതയിൽ വന്ന ബൈക്ക് മരത്തിൽ ഇടിച്ചു കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |