തൃശൂർ: ഡയറക്ട് സെല്ലിംഗ് രംഗത്തെ ഫിജി കാർട്ടിന്റെ വിജയത്തിനുപിന്നാലെ പുതിയ ലോജിസ്റ്റിക് കമ്പനിയുമായി ബോബി ചെമ്മണൂർ ഗ്രൂപ്പ്. 'ബോഫാസ്റ്റ്" എന്ന സംരംഭം 200ഓളം ചാനൽ പാർട്ണർമാരുമായി ചേർന്ന് നൂറോളം ലോജിസ്റ്റിക് വാഹനങ്ങളുമായി ദക്ഷിണേന്ത്യയിലാണ് പ്രവർത്തനം തുടങ്ങുന്നത്.
24 മണിക്കൂറിനകം നഗര, ഗ്രാമങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനാകുമെന്നും രണ്ടുവർഷത്തിനുള്ളിൽ 200 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ നടത്തുമെന്നും ചെയർമാൻ ബോബി ചെമ്മണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. അനീഷ് കെ. ജോയ്, ഡോ.ജോളി ആന്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |