വൈക്കം : ഡിജിറ്റൽ സർവ്വേ പ്രയോജനകരമായി നടപ്പിലാക്കാൻ താലൂക്ക് തലത്തിൽ സർവെ സൂപ്രണ്ട് ഓഫീസുകൾ തുടങ്ങണമെന്ന് സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഡി.ബിജു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ടി. രതീഷ്കുമാർ, ജനറൽ സെക്രട്ടറി ജി.സജീബ് കുമാർ, വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി. സുമോദ്, സി. വിനയചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.വിനു, സി. മണിയൻപിള്ള, ഇ.ഷമീർ, സന്തോഷ് കെ.വിജയൻ, എസ്. പ്രദീപ്കുമാർ, വി.എസ്. രാജേഷ്, ആർ. നിതിൻ, കെ.വി. ശ്രീലേഖ, ഹരീഷ് പി. ഗോപാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |