മട്ടാഞ്ചേരി: ജില്ലാ ഒളിമ്പിക്സ് ഗെയിംസ് ബോക്സിംഗ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഫോർട്ടുകൊച്ചി പെർഫക്ട് ബോക്സിംഗ് ടെയ്നിംഗ് സെന്റർ ചാമ്പ്യൻന്മാരായി. കളമശേരി കുസാറ്റ് രണ്ടാം സ്ഥാനവും , മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ കൊച്ചിൻ ജിംനേഷ്യം ഒന്നും സാർക്ക് കൊച്ചി രണ്ടും സ്ഥാനങ്ങൾ നേടി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി .കെ. അഷ്റഫ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി അഫ്സൽ നിസാർ അദ്ധ്യക്ഷത വഹിച്ചു . വി.എസ്. ശിഹാബുദീൻ, സെക്രട്ടറി എം.എച്ച്. സുകുമാരൻ, ടി.കെ. ഷഹീർ, സോമൻ എം. മേനോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |