കൊച്ചി: രണ്ടു ദിവസത്തിനിടെ സ്വർണ്ണവിലയിൽ വൻ വർദ്ധന. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് യഥാക്രമം 4,565 രൂപയും 36,520 രൂപയും ആണ് ഇന്നലെ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർദ്ധിച്ച്, ഗ്രാമിന് 4,555 രൂപയിലും പവന് 36,440 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. മൂന്നുദിവസംകൊണ്ട് ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വർദ്ധന ഉണ്ടായി. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വില ജനുവരി 10ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ പവന് 920 രൂപയാണ് ഉയർന്നിട്ടുള്ളത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ആശങ്കകളുയരുന്നതാണ് സ്വർണത്തിന് വിലയുയരാൻ ഒരു കാരണം. രാജ്യാന്തര വിപണിയിൽ, അമേരിക്കൻ ബോണ്ട് വരുമാനം 1.80ശതമാനത്തിനും താഴേയ്ക്കു പോയത് രാജ്യാന്തര സ്വർണ്ണവില വീണ്ടും 1840 ഡോളറിലെക്കെത്തിച്ചു. 1850 ഡോളർ കടന്നാൽ ഇനിയും മുന്നേറ്റം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |