SignIn
Kerala Kaumudi Online
Thursday, 19 September 2024 7.40 AM IST

പത്ത്, പ്ലസ് ടു സംശയനിവാരണം : കൈറ്റ് വിക്ടേഴ്സിൽ തത്സമയ ഫോൺ പരിപാടി

Increase Font Size Decrease Font Size Print Page
kite-victers

 ലൈവ് ഫോൺ ഇൻ ടോൾഫ്രീ നമ്പർ 1800 425 9877
 ക്ലാസുകൾക്ക് സമയ മാറ്റം

തിരുവനന്തപുരം: പത്താംക്ളാസ്, പ്ലസ് ടു പൊതുപരീക്ഷാ സംശയ നിവാരണത്തിനുള്ള തത്സമയ ഫോൺ ഇൻ പരിപാടി കൈറ്റ് വിക്ടേഴ്സിൽ ഇന്ന് ആരംഭിക്കും. ക്ലാസുകളുടെയെല്ലാം സമയക്രമം മാറ്റി. പത്താംക്ളാസിന് വൈകിട്ട് 5.30 - 7 വരെയും പ്ലസ് ടുവിന് രാത്രി 7.30-9 വരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം. പിറ്റേന്ന് രാവിലെ 6 മുതൽ പുനഃസംപ്രേഷണം.

പത്താംക്ലാസിൽ മാർച്ച് 3 മുതൽ 5 വരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിവയും 12ന് ഭാഷാവിഷയങ്ങളും ലൈവ് ഫോൺ ഇൻ.

പ്ലസ് ടു വിഭാഗത്തിന് മാർച്ച് 3 മുതൽ 12 വരെ തുടർച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, കണക്ക്, ഇക്കണോമിക്സ്, കമ്പ്യൂട്ടർസയൻസ് / ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളും 13ന് ഭാഷാവിഷയങ്ങളും 14ന് പൊളിറ്റിക്കൽ സയൻസും ലൈവ് ഫോൺ ഇൻ പരിപാടിയിൽ ലഭ്യമാക്കും.


മറ്റ് ക്ലാസുകൾ
ഇന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ രാവിലെ 7.30 മുതൽ 10.30 വരെ (ദിവസവും ആറു ക്ലാസുകൾ).
പ്രീപ്രൈമറി രാവിലെ 10.30നും ഒന്നും രണ്ടും ക്ലാസുകൾ ഉച്ചയ്ക്ക് 12.00നും 12.30നും.
മൂന്ന്, നാല് ക്ലാസുകൾക്ക് ഇനി മുതൽ ദിവസവും രണ്ടുക്ലാസുകൾ (ഉച്ചയ്ക്ക് 1 മുതൽ 2 വരെയും, 2 മുതൽ 3 വരെയും) ഉണ്ടായിരിക്കും. അഞ്ചും ഏഴും ക്ലാസുകൾ ഉച്ചയ്ക്ക് 3 നും 3.30 നും. ആറാംക്ലാസിന്റെ സംപ്രേഷണം പൂർത്തിയായി.

കൂടുതൽ വിവരങ്ങൾക്ക് firstbell.kite.kerala.gov.in.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KITE VICTERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.