SignIn
Kerala Kaumudi Online
Saturday, 21 September 2024 3.23 AM IST

ശ്രീനാരായണ വല്ലഭ ഭവന പദ്ധതിക്ക് വെള്ളാപ്പള്ളി നടേശൻ നാളെ ശിലയിടും

Increase Font Size Decrease Font Size Print Page
temple

പൂത്തോട്ട: എസ്.എൻ.ഡി.പി യോഗം 1103-ാം നമ്പർ ശാഖ ആരംഭിക്കുന്ന ശ്രീനാരായണവല്ലഭ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നാളെ രാവിലെ പത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. പത്ത് വീടുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. രണ്ട് വർഷം കൊണ്ട് 20 വീടുകൾ നിർമ്മിക്കാനാണ് പദ്ധതിയെന്ന് പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ മണിയപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

450 ചതുരശ അടിയിൽ ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കിടപ്പാടമില്ലാത്ത കുടുംബങ്ങൾക്കായി വീട് നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ക്ഷേത്രോത്സവത്തിന്റെ ആർഭാടം ചുരുക്കി തുക സമാഹരിച്ച് ശ്രീനാരായണവല്ലഭ ഭവന പദ്ധതിയുടെ പ്രവർത്തനം തുടങ്ങി. പദ്ധതിയിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അക്കൗണ്ട് 520101039573431 യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, പൂത്തോട്ട ഐ.എഫ്.എസ്.സി: UBIN0902659.

നാളെ രാവിലെ 10 മണിക്ക് പൂർണ്ണകുംഭത്തോടെ വെള്ളാപ്പള്ളി നടേശനെ ശ്രീനാരായണ വല്ലഭക്ഷേത്രത്തിൽ സ്വീകരിക്കും. തുടർന്ന് ജീവകാരുണ്യ പദ്ധതിയായ ശ്രീനാരായണ വല്ലഭ ഭവനത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും. ആർ.ശങ്കർ മെമ്മോറിയൽ നിർമ്മാല്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഡോ. ഒ.വി ഷിബു എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി അഭിലാഷ്, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ ഗോപി, എൽ.സന്തോഷ്, എ.ഡി. ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് രാജൻ, എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, എൻ.ബി. സുജേഷ്, ലളിത സുബ്രഹ്മണ്യൻ, ടി.ആർ. സേതുലക്ഷ്മി, ആദിത്യ ബിജു എന്നിവർ സംസാരിക്കും. ഇ.എൻ. മണിയപ്പൻ സ്വാഗതവും ശാഖാ സെക്രട്ടറി അരുൺകാന്ത് കെ.കെ. നന്ദിയും പറയും. പത്രസമ്മേളനത്തിൽ അരുൺകാന്ത് കെ.കെ, ശാഖാ വൈസ് പ്രസിഡന്റ് എ.ഡി ഉണ്ണിക്കൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീജിത്ത് രാജൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SNDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.