കണ്ണൂർ: . ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി വി.പി.രാജീവന്റെ സ്കൂട്ടർ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ വീട്ടു വളപ്പിൽ പാർക്ക് ചെയ്ത സ്കൂട്ടറാണ് കത്തിനശിച്ചത്. തൊട്ടടുത്ത് സഹോദരന്റെ ടാക്സി കാറുമുണ്ടായിരുന്നെങ്കിലും ഉടനെ തീ അണച്ചതിനാൽ തീപിടിക്കാതെ രക്ഷപ്പെട്ടു.
. സ്കൂട്ടറിന്റെ മുൻഭാഗവും പിൻഭാഗവും കത്തിയിട്ടുണ്ട്. പെട്രോൾ ടാങ്ക് ലക്ഷ്യമിട്ടാണ് പിൻഭാഗത്ത് തീവെച്ചതെന്നതിനാൽ സംഭവം ആസൂത്രിതമാണെന്ന് രാജീവൻ പറഞ്ഞു. താലപ്പൊലി ഉത്സവം സംബന്ധിച്ച് ചർച്ച ചെയ്യാൻ എടക്കാട് പൊലീസ് ഇന്നലെ വൈകീട്ട് അഞ്ചിന് സർവകക്ഷി യോഗം വിളിച്ച് ചേർത്തിരിക്കെയാണ് സ്കൂട്ടർ തീവച്ച് നശിപ്പിച്ചത്. രാജീവിന്റെ പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കാട് സി.ഐ അനിൽ സംഭവ സ്ഥലം സന്ദർശിച്ചു. കൂറുമ്പക്കാവിലെ താലപ്പൊലി മഹോത്സവം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഉണ്ടായ അക്രമ സംഭവം പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |