അന്നമനട: കേരളത്തിലെ പ്രധാനപ്പെട്ട 108 ശിവക്ഷേത്രങ്ങളിൽ ചൈതന്യ സാന്നിദ്ധ്യം കൊണ്ടും, ഭക്താഭീഷ്ടപ്രദായകത്വംകൊണ്ടും, മുൻപന്തിയിൽ നിൽക്കുന്ന ക്ഷേത്രമായ അന്നമനട മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി വെബ്ലിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റം നടത്തി. ഉത്സവത്തിന്റെ പകിട്ട് യാതൊരു വിധ കുറവും വരാതിരിക്കാൻ പരമാവധി ശ്രമം നടത്തികൊണ്ടാണ് ഇത്തവണത്തെ ഉത്സവാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്സവാഘോഷത്തിന്റ നടത്തിപ്പിന് പ്രസിഡന്റ് പി.ആർ ഹരിദാസ്, സെക്രട്ടറി കെ.എം. ശിവദാസൻ, ഖജാൻജി എൻ. ശ്രീദാസ്, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉത്സവാഘോഷം മാർച്ച് 12 ന് ആറാട്ടോടുകൂടി സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |