തുറവൂർ: തിരക്കേറിയ പാട്ടുകുളങ്ങര - നാലുകുളങ്ങര റോഡിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയുയർത്തി പാർക്ക് ചെയ്തിരിക്കുന്ന ഇൻസുലേറ്റഡ് ലോറി നീക്കണമെന്നാവശ്യം ശക്തമാകുന്നു. കുറുമ്പിൽ പാലത്തിന് 50 മീറ്റർ കിഴക്കുമാറിയാണ് എറണാകുളം രജിസ്ട്രേഷനിലുള്ള ലോറി 6 മാസത്തോളമായി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് റോഡിലൂടെ സുരക്ഷിതമായി കടന്നു പോകുന്നതിന് തടസമുണ്ടാക്കുന്ന രീതിയിൽ ലോറി കിടക്കുന്നതിനാൽ അപകടഭീഷണിയുയർത്തുന്നുണ്ട്. രാത്രി സമയങ്ങളിൽ ലോറി റോഡിന് സമീപം കിടക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ ഒരു യുവാവിന് ലോറിയിൽ തട്ടി റോഡിൽ വീണ് പരിക്കേറ്റിരുന്നു. സ്കൂൾ ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന റോഡാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |