SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 AM IST

വനിതാ ദിനാചരണം: വനിതാ പാർലമെന്റ് ഇന്ന്

Increase Font Size Decrease Font Size Print Page
news

കോഴിക്കോട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റ് ഇന്ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ 500 ലേറെ വനിതകൾ വനിതാ പാർലമെന്റിൽ പങ്കെടുക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി അറിയിച്ചു.

രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, നിയമങ്ങളിലെ സ്ത്രീപക്ഷ വീക്ഷണം, സാഹിത്യം, സിനിമ, കല, കായികം, പോഷകാഹാരക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും, സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാർ പദ്ധതികൾ എന്നീ വിഷയങ്ങളെക്കുറിച്ച് അതത് മേഖലയിലെ വിദഗ്ധർ വിഷയങ്ങൾ അവതരിപ്പിക്കും. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വനിതകളെ ആദരിക്കൽ, 2021ലെ മാദ്ധ്യമ പുരസ്‌കാര വിതരണം, വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും വിളംബരം ചെയ്യുന്ന കാലിക്കറ്റ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനം, സാംസ്‌കാരിക സദസ്, രാത്രി നടത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുക്കും.

കേരള ഫയർ ആൻഡ് റെസ്‌ക്യു സർവിസസ് ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, മുൻ എം.പി സി.എസ് സുജാത, ദി വീക്ക് കേരള കറസ്‌പോണ്ടന്റ് സിത്താര പോൾ, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ കെ.സി.ലേഖ, ഹൈക്കോടതി സ്റ്റാന്റിംഗ് കൗൺസൽ എ.പാർവതി മേനോൻ, സംവിധായിക അഞ്ജലി മേനോൻ, എഴുത്തുകാരി ബി.എം സുഹറ, കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ.പി വസന്തം, മുൻ ഇന്ത്യൻ വനിതാ ഫുട്‌ബാൾ ടീം അസി. കോച്ച് പി.വി പ്രിയ, കോഴിക്കോട് ഡയറ്റ് ലക്ചറർ ഡോ കെ.എം.സോഫിയ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശാരുതി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമ്മിഷൻ അംഗങ്ങളായ, ഷാഹിദാ കമാൽ, അഡ്വ. ഷിജി ശിവജി, സോണിയ വാഷിംഗ്ടൺ, അഡ്വ. എം.എസ്.താര തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.