വാഷിംഗ്ടൺ : സൗദി അറേബ്യയിലേക്ക് പേട്രിയറ്റ് ആന്റി മിസൈൽ ഇന്റർസെപ്റ്ററുകൾ അയച്ച് യു.എസ്. യെമനിലെ ഹൂതി വിമതരുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗദിയുടെ അടിയന്തര അഭ്യർത്ഥന പ്രകാരമാണ് നീക്കമെന്ന് യു.എസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ സൗദി പേട്രിയറ്റിനായി യു.എസിനെ സമീപിച്ചിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ, വിതരണത്തിന് മതിയായ എണ്ണം ഉണ്ടായിരുന്നില്ല.
കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില ലഘൂകരിക്കുന്നതിനാവശ്യമായ കൂടുതൽ എണ്ണ വിതരണത്തിനും ഇരുരാജ്യങ്ങൾ തമ്മിലെ വ്യാപാര ബന്ധം കെട്ടുറപ്പിക്കാനും ആയുധ കൈമാറ്റം സഹായിക്കുമെന്നാണ് യു.എസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |