ബേസല്‍: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം പി വി സിന്ധുവിന്. കലാശപ്പോരാട്ടത്തിൽ തായ് താരം ബുസാനനെയാണ് സിന്ധു തകർത്തത്. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 21 -16, 21-8 എന്ന സ്കോറിനാണ് ബുസാനനെ പരാജയപ്പെടുത്തിയത്.
സെമിയിൽ തായ്ലന്ഡ് താരത്തെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. 21-18, 15-21, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |