SignIn
Kerala Kaumudi Online
Thursday, 19 September 2024 4.01 PM IST

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് സൂറത്തിൽ

Increase Font Size Decrease Font Size Print Page
steel-road-in-surat

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിലെ സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചു. കൗൺസിൽ ഒഫ് സയന്ഫിറിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സ്റ്റീൽ ആൻഡ് പോളിസി കമ്മിഷൻ, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് റോഡ് നിർമ്മിച്ചത്. കേന്ദ്രസർക്കാരിന്റെ ‘വേസ്റ്റ് ടു വെൽത്ത് ആൻഡ് ക്ലീൻ ഇന്ത്യ ക്യാംപെയ്നും’ പദ്ധതിയുടെ ഭാഗമായി.

ഒരു കിലോമീറ്റർ നീളമുള്ള റോഡ് 100 ശതമാനം സംസ്കരിച്ച സ്റ്റീൽ കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച് ഈ റോ‍ഡിന് 30 ശതമാനം കനം കുറവാണ്. മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ സ്റ്റീൽ റോഡിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഹൈവേകളും മറ്റു റോഡുകളും കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നും

ചെലവ് 30 ശതമാനം കുറയുമെന്നും സി.ആർ.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.

@ മാലിന്യ നിർമ്മാർജനത്തിന് സഹായകമാകും

ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ട്. 2030-ഓടെ ഇത് 50 ദശലക്ഷം ടണ്ണാകുമെന്നാണു കണക്ക്. ഇവ പരിസ്ഥിതിക്കു വൻ ഭീഷണിയാണ് ഉയർത്തുന്നത്.

അതിനാൽ നിതി ആയോഗിന്റെ നിർദ്ദേശപ്രകാരം സ്റ്റീൽ മന്ത്രാലയം സ്റ്റീൽ മാലിന്യങ്ങൾ നിർമ്മാണത്തിന് ഉപയോഗിക്കാനായി പദ്ധതി നിർദ്ദേശിക്കുകയായിരുന്നുവെന്ന് സൂറത്തിലെ എ.എം.എൻ.എസ് സ്റ്റീൽ പ്ലാന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് എം.മുന്ദ്ര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, STEEL ROAD IN SURAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.