ആംസ്റ്റർഡാം : കഴിഞ്ഞയൂറോകപ്പിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണിരുന്ന ഡെന്മാർക്കിന്റെ ഫുട്ബാൾ താരം ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും രാജ്യത്തിന്റെ കുപ്പായത്തിലിറങ്ങി ഗോളടിച്ചു.കഴിഞ്ഞ രാത്രി ഹോളണ്ടിനെതിരെ നടന്ന അന്താരാഷ്ട്രസൗഹൃദ മത്സത്തിലാണ് എറിക്സൺ സ്കോർ ചെയ്തത്. എന്നാൽ മത്സരത്തിൽ ഹോളണ്ട് 4-2ന് ജയിക്കുകയായിരുന്നു.
മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ ജർമ്മനി 2-0ത്തിന് ഇസ്രയേലിനെയും സ്പെയ്ൻ 2-1ന് അൽബേനിയയെയും ഇംഗ്ളണ്ട് ഇതേ സ്കോറിന് സ്വിറ്റ്സർലാൻഡിനെയും തോൽപ്പിച്ചു. ബെൽജിയം 2-2ന് ഐറിഷ് റിപ്പബ്ളിക്കുമായി സമനില വഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |