SignIn
Kerala Kaumudi Online
Thursday, 19 September 2024 3.01 AM IST

സംഘാടകസമിതി ഓഫീസിനെ 'കുപ്പിക്കകത്താക്കി " ബാബുരാജ്

Increase Font Size Decrease Font Size Print Page
kuppi
ബാബുരാജ് കുപ്പിൽ നിർമ്മിച്ച പാർട്ടി കോൺഗ്രസ് സംഘാടകസമിതി ഓഫീസ് മാതൃക

കൂത്തുപറമ്പ്:സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ചില്ല് കുപ്പിക്കുള്ളിൽ നിർമ്മിച്ച് വ്യത്യസ്ഥനാവുകയാണ് മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ പി.കെ.ബാബുരാജ്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരക്ക് താഴെ ചലനശേഷിയില്ലാത്ത ഈ കലാകാരൻ അതിമനോഹരമായി സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

സി .പി .എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നാടൊട്ടാകെ സംഘാടക സമിതി ഓഫീസുകൾ ഉയരുമ്പോഴാണ് പാർട്ടി അനുഭാവിയായ ബാബുരാജ് വ്യത്യസ്തമാർഗം സ്വീകരിച്ചത്. കൂത്തുപറമ്പ് ടൗണിൽ പൂവിൽപ്പനക്കാരനായ ബാബുരാജ് പ്രത്യേക രീതിയിലുള്ള ചില്ല് കുപ്പിയിലാണ് മനോഹരമായ സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ പി.കൃഷ്ണപ്പിള്ള ,എ.കെ.ജി,. ഇ.എം.എസ് എന്നിവരുടെയെല്ലാം ഫോട്ടോയും കുപ്പിക്കകത്തെ സംഘാടക സമിതി ഓഫീസിൽ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെയും കുപ്പിയിലും ഹാർഡ്ബോഡിലും മറ്റും നിരവധി ശിൽപ്പങ്ങൾ ബാബുരാജ് നിർമ്മിച്ചിരുന്നു. താൻ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് മാതൃക പാർട്ടി കോൺഗ്രസ് വേദിയിലേക്ക് കൈമാറണമെന്നാണ് ബാബുരാജിന്റെ ആഗ്രഹം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.