തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷോത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 11 മുതൽ മേയ് 3 വരെ ഫെയറുകൾ നടത്തുന്നത്.സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും നെൽകർഷകരുടെയും ആവശ്യം കണക്കിലെടുത്ത് കർഷകരിൽ നിന്ന് ഒരേക്കറിൽ സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയർത്തി.കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ്നാട്ടിൽ നിന്നു സംഭരിക്കുന്ന നെല്ല് കൂട്ടികലർത്താനുള്ള ശ്രമം ചില ജില്ലകളിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ വിജിലൻസ് പരിശോധനയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |