ആലപ്പുഴ : നാളെ മുതൽ 13 വരെ ആലപ്പുഴ ടൗൺഹാളിലെ ആറുവേദികളിൽ നടക്കുന്ന ദേശീയ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി എച്ച്. സലാം എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50ൽപ്പരം അന്തർദേശീയ താരങ്ങളടക്കം 1100 കായികതാരങ്ങൾ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിലായി 64 ഇനങ്ങളിലാണ് മത്സരങ്ങൾ. അന്തർദ്ദേശീയ റഫറിമാരടക്കം 150 പേർ മത്സരങ്ങൾ നിയന്ത്റിക്കും. സ്ട്രോംഗ്മാൻ ഒഫ് ഇന്ത്യ പദവിയും സ്ട്രോംഗ് വുമൺ ഓഫ് ഇന്ത്യ പദവിയും നേടുന്നവരെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. നാളെ ടീമുകളുടെ രജിസ്ട്രേഷനും വെരിഫിക്കേഷനും ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗും നടക്കും. 10ന് രാവിലെ മത്സരങ്ങൾ ആരംഭിക്കും. 11ന് രാവിലെ 10.30ന് മന്ത്റി സജി ചെറിയാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എ. എം. ആരിഫ് എം.പി അദ്ധ്യക്ഷത വഹിക്കും. 13ന് വൈകിട്ട് വിജയികൾക്ക് മന്ത്റി അബ്ദുൾറഹിമാൻ സമ്മാനങ്ങൾ നൽകും. .വാർത്താസമ്മേളനത്തിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.ബാബു, പവർ ലിഫ്റ്റിംഗ് ഇന്ത്യ ജനറൽ സെക്രട്ടറി പി.ജെ. ജോസഫ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |