കൊച്ചി: വേനൽക്കാല വിപണി ലക്ഷ്യമിട്ട് ബ്ളുസ്റ്റാർ വിലകുറഞ്ഞ 50 മോഡൽ സ്പ്ളിറ്റ് എയർ കണ്ടിഷണറുകൾ പുറത്തിറക്കി. പ്രീമിയർ വിഭാഗം വിപണി കൈയടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മോഡലുകൾ പുറത്തിറക്കിയത്.
ഓൺലൈൻ സ്റ്റോറുകളിലും ചില്ലറവില്പനശാലകളിലും ഇ കൊമേഴ്സിലും പുതിയ ഉത്പന്നങ്ങൾ ലഭിക്കുമെന്ന് ബ്ളൂസ്റ്റാർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബി. ത്യാഗരാജൻ അറിയിച്ചു. വൈദ്യുതി ഉപയോഗം കുറഞ്ഞതും വേഗത്തിൽ തണുപ്പ് ലഭിക്കുന്നതുമാണ് പുതിയ മോഡലുകൾ. കേരളത്തിലെ വിപണി വർദ്ധിപ്പിക്കാൻ ബ്ളൂസ്റ്റാർ സ്റ്റോറുകളുടെ എണ്ണം ഈവർഷം നൂറെണ്ണമാക്കും. 70 സ്റ്റോറുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |