ആലപ്പുഴ: സാങ്കേതിക തകരാറുകൾക്ക് ശാശ്വത പരിഹാരം കാണുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുക, സുതാര്യമായ സ്ഥലംമാറ്റ നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) എസ്.ബി.ഐ മുല്ലയ്ക്കൽ ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ഇ.എഫ് ജനറൽ സെക്രട്ടറി സി.ജയരജ്, ബെഫി ജില്ലാ പ്രസിഡന്റ് വി.കെ.രമേശൻ, സംസ്ഥാന കമ്മിറ്റിയംഗം ഹരി ഹരബ്രഹ്മ മോഹനൻ, എരിയാ സെക്രട്ടറി ഷീബാ.റ്റി.ജെ, എസ്.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി പി.തുളസിദാസൻ, കെ.ജി.ബി.ഒ.യു ജില്ലാ സെക്രട്ടറി അരുൺ.ബി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |