മുടപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഴൂർ ഗ്രാമപഞ്ചായത്തും അഴൂർ കൃഷിഭവനും പെരുങ്ങുഴി മാർക്കറ്റിൽ സംഘടിപ്പിച്ച വിഷു - ഈസ്റ്റർ ജൈവ പച്ചക്കറി വിപണന മേള അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ആർ.അംബിക,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ രാജ്,ബി.ഷീജ,അനിൽ.കെ എസ് നാഗർനട,.ലതിക മണിരാജൻ,ജയകുമാർ,ലിസ്റ്റി ജയൻ,എസ്,സാബു,ബിനു,സതീശൻ,അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |