SignIn
Kerala Kaumudi Online
Saturday, 21 September 2024 10.25 AM IST

അക്ഷര വായനശാല ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
inogration

കൊല്ലങ്കോട്: വടവന്നൂർ പഞ്ചായത്തിൽ പിലാപ്പുള്ളിയിൽ സ്വന്തമായി നിർമ്മിച്ച അക്ഷര വായനശാലയുടെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. 1998ൽ രജിസ്‌ട്രേഷൻ നടത്തിയ വായനശാല വിദ്യാഭ്യാസ, ജീവകാരുണ്യ, ആരോഗ്യ, കലാ കായികരംഗത്തും വിവിധ മത്സര പരീക്ഷകളിൽ പരിശീലിപ്പിക്കുന്നതിലും നിരവധി പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 24 വർഷമായി നേതൃത്വം വഹിച്ചുവരികയാണ്. വായനശാലാംഗങ്ങളും കുംടുംബാംഗങ്ങളിൽ നിന്നുമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. വായനശാലയുടെ മുൻ ഭാരവാഹികളായ സുരേഷ് കുമാർ, പ്രദീഷ് കുമാർ, ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഒഫ് റക്കാഡ്സിൽ ഇടം നേടിയ അഞ്ജു മോഹൻദാസിനെയും ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, READING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.