പത്തനംതിട്ട: റവന്യു ജില്ലാമേളയുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ഫൈനലിൽ അടൂർ താലൂക്ക് വിജയികളായി. തിരുവല്ല താലൂക്കിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറിൽ 44 റൺസ് എടുത്തു. ഏഴു വിക്കറ്റുകൾ ബാക്കി നിർത്തി അടൂർ വിജയലക്ഷ്യം മറികടന്നു. അടൂരിന്റെ ബിനു (19 റൺസ് ) മാൻ ഓഫ് ദി മാച്ച് ആയി. തിരഞ്ഞെടുക്കപ്പെട്ടു.
മത്സരഫലങ്ങൾ
ഷട്ടിൽ പുരുഷ സിംഗിൾസ് : വിജയി ജിജു തോമസ്, ഹെഡ് സർവേയർ, റീസർവെ, അടൂർ. റണ്ണർ അപ്പ് എം. കുഞ്ഞുമോൻ, കളക്ടറേറ്റ്.
വനിത സിംഗിൾസ് : വിജയി എസ്. ദീപ്തി സീനിയർ ക്ലാർക്ക് കളക്ടറേറ്റ്. റണ്ണർ അപ്പ് ഷീജ ശ്രീധർ, താലൂക്ക് ഓഫീസ്, റാന്നി.
മെൻസ് ഡബിൾസ് വിജയികൾ: അഖിൽ വിജയ്, ജിജു തോമസ് (താലൂക്ക് ഓഫീസ്, അടൂർ )
റണ്ണർ അപ്പ് സജീവ്, കുഞ്ഞുമോൻ, കളക്ടറേറ്റ്.
മിക്സഡ് ഡബിൾസ് വിജയികൾ: കുഞ്ഞുമോൻ, എസ്. ദീപ്തി, കളക്ടറേറ്റ്. റണ്ണർ അപ്പ് ശ്രീജ ശ്രീധരൻ, ജയരാജ്, താലൂക്ക് ഓഫീസ്, റാന്നി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |