കൊല്ലം: മൂന്ന് വയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർകുറുമണ്ടൽ പുക്കുളം സുനാമി ഫ്ളാറ്റ് 23 റിൻഷിദ മൻസിലിൽ റിൻഷിദ (23), കാമുകനും അയൽവാസിയായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പർ 24 എസ്. എസ് മൻസിലിൽ ഷബീർ (23) എന്നിവരാണ് പിടിയിലായത്.
റിൻഷിദയുടെ ഭർത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിൻഷിദാ മൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോകുകയായിരുന്നു. മാതാവിന്റെ പരാതിയിൽ യുവതിയെ കാണാതായതിന് പൊലീസ് കേസെടുത്തു. തുടർന്ന് ഇരുവരേയും വർക്കല നിന്ന് പിടികൂടുകയായിരുന്നു. യുവതിക്കെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും ജുവനൈൽ ജസ്റ്റിസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഏഴുവർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |