SignIn
Kerala Kaumudi Online
Saturday, 24 August 2019 10.43 PM IST

പ്രധാനമന്ത്രി പദം കിട്ടിയില്ല എങ്കിലും പ്രശ്നമില്ലെന്ന് ഗുലാം നബി ആസാദ്

kaumudy-news-headlines

1. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ പ്റതിപക്ഷ കക്ഷികളുമായി ഏതു നീക്കത്തിനും തയ്യാറെന്ന് കോൺഗ്റസ് നിയമസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദ്. എൻ.ഡി.എ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുക ആണ് ലക്ഷ്യം. പ്റധാനമന്ത്റി പദം കിട്ടിയില്ല എങ്കിലും പ്റശ്നമില്ലെന്ന് പാറ്റ്നയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ഗുലാം നബി ആസാദ്

2. അതേസമയം, പ്റതിപക്ഷ കക്ഷികൾക്ക് ഇടയിൽ ധാരണ ആയാൽ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാണ്. മേയ് 21ന് കോൺഗ്റസ് വിളിച്ചു ചേർത്ത പ്റതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്റമുഖ നേതാക്കൾ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് നിലപാട് മയപ്പെടുത്തി കോൺഗ്റസ് പംഗത്ത് എത്തിയത്. അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്റസിന് പ്റതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലുകളും പുറത്തു വരുന്നുണ്ട് 3. സ്വതന്ത്റ ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദു ആയിരുന്നു എന്ന തന്റെ പരാമർശം ചരിത്റ സത്യം എന്ന് നടൻ കമൽ ഹാസൻ. അതിൽ എന്തിനാണ് ചിലർക്ക് അതൃപ്തി എന്ന് ചോദ്യം. ആരെയും വേദനിപ്പിക്കുന്ന തരത്തിൽ താൻ സംസാരിക്കാറില്ല. ജനങ്ങളുമായി താൻ ബന്ധപ്പെടുന്നത് തടയാൻ ആണ് ഇപ്പോൾ ചിലർ ശ്റമം നടത്തുന്നത് എന്നും കമൽ ഹാസൻ 4. പ്റതികരണം, നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പൻകുൺറം മണ്ഡലത്തിൽ പ്റചരണം നടത്തവെ. അതേസമയം, വിവാദ പ്റസ്താവനയിൽ കമൽഹാസന് എതിരെ കേസ് എടുത്തിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ പരാതിയിൽ തമിഴ്നാട്ടിലെ അറവാകുറിച്ചി പൊലീസ് ആണ് താരത്തിന് എതിരെ കേസ് എടുത്തത്. വർഗീയ ധ്റുവീകരണത്തിൽ ശ്റമിച്ചു എന്നത് അടക്കം കുറ്റങ്ങളാണ് കമൽഹാസന് എതിരെ ചുമത്തി ഇരിക്കുന്നത് 5. കാസർകോട് കള്ളവോട്ട് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗിന് സാധ്യത. കല്യാശേരി, പയ്യന്നൂർ നിയമസഭാ മണഡലങ്ങളിലെ നാല് ബൂത്തുകളിൽ ആണ് റീപോളിംഗ്. കല്യാശേരിയിലെ 19,69,70 നമ്പർ ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48ആം നമ്പർ ബൂത്തിലുമാണ് റീപോളിംഗിന് സാധ്യത. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് തീരുമാനം അറിയിക്കും. കേന്ദ്റ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആശയ വിനിമയം നടത്തുന്നു. റീപോളിംഗ് ഞായറാഴ്ച നടക്കും എന്ന് സൂചന 6. തീരുമാനം സ്വാഗതം ചെയ്ത് കോൺഗ്റസും ബി.ജെ.പിയും. കൂടുതൽ ഇടങ്ങളിൽ റീപോളിംഗ് വേണമെന്ന് കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. വോട്ടിംഗ് 90 ശതമാനത്തിൽ അധികമായ ഇടങ്ങളിലും റീപോളിംഗ് വേണം. തീരുമാനം തിരിച്ചടി ആവുക ലീഗിനെന്ന് സി.പി.എം. കമ്മിഷന്റേത് ശരിയായ ഇടപെടൽ എന്ന് ബി.ജെ.പി സ്ഥാനാർത്ഥി രവീശ തന്ത്റി. തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയായ തീരുമാനം എടുക്കുമെന്നാണ് പ്റതീക്ഷ എന്ന് മന്ത്റി ഇ.പി ജയരാജൻ.എല്ലാ രാഷ്ട്റീയ പാർട്ടികളും ഇത് സ്വാഗതം ചെയ്യണം 7. നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ മന്ത്റവാദിയെ കസ്റ്റഡിയിൽ എടുക്കും. കഴിഞ്ഞ ആഴ്ചയിലും മന്ത്റവാദം നടന്നു എന്ന് ഭർത്താവ് ചന്ദ്റൻ. വസ്തുതർക്കം നടന്നിരുന്നു എന്നും വിൽപ്പനയെ അമ്മ എതിർത്തിരുന്നു എന്നും ചന്ദ്റൻ. അതേസമയം, സംഭവത്തിൽ അറസ്റ്റിലായ ചന്ദ്റൻ അടക്കം നാലു പേരെയും കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തത്. 8. വീട്ടിൽ മന്ത്റവാദം നടത്താറുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യാ പ്റേരണ കുറ്റമാണ് ഇപ്പോൾ പ്റതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പൊലീസ് അപേക്ഷ നൽകും. അതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു 9. അതിനിടെ, കേസിൽ കാനറാ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബാങ്കിന്റെ ജപ്തി നടപടികളാണ് ലേഖയെയും മകൾ വൈഷ്ണവിയെയും ആത്മഹത്യയിലേക്ക് പ്റേരിപ്പിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. മരണപ്പെട്ട ലേഖയുടെ ആത്മഹത്യാ കുറിപ്പാണ് കേസിൽ വഴിത്തിരിവായത് 10. പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്റചാരണം ഇന്ന് രാത്റിയോടെ അവസാനിക്കും. സംസ്ഥാനത്തെ വ്യാപകമായ അക്റമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധാരണ ഉത്തരവിലൂടെ പ്റചാരണ സമയം വെട്ടി കുറക്കുക ആയിരുന്നു. കമ്മിഷൻ ഉത്തരവിന് എതിരെ ആഞ്ഞടിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്റി മമത ബാനർജി, കമ്മിഷൻ ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഒരുക്കുക ആണെന്നും ആരോപിച്ചു. 11. മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വരെയാണ് പരസ്യ പ്റചാരണത്തിനുള്ള സമയം എങ്കിലും വ്യാപക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ബംഗാളിലെ 9 മണ്ഡലങ്ങളിലെ പ്റചാരണം ഇന്ന് രാത്റിയോടെ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. ഇന്ന് രാത്റി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്റചാരണവും പാടില്ലെന്നാണ് കമ്മിഷൻ ഉത്തരവ്. 12. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം സ്വാഗതം ചെയ്തു. മെയ് 19ന് പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 9 സീറ്റുകളാണ് ജനവിധി എഴുതുക. മുഖ്യമന്ത്റി മമത ബാനർജിക്ക് പിന്നാലെ ബംഗാളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ കോൺഗ്റസും രംഗത്തെത്തി. നടപടി ഭരണഘടനയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്ന് കോൺഗ്റസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. മോദിക്കും അമിത്ഷാക്കും എതിരെ കൊടുത്ത പരാതികളിൽ ഒന്നും ഒരു നടപടിയും തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നാണംകെട്ട പതനം ആണിതെന്നും സുർജേവാല ആരോപിച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, GULAB NABI AZAD
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.