തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ഒാൺ റെയിൽസിന്റെ ആഭിമുഖ്യത്തിൽ യാത്രക്കാർ പ്രതിഷേധ വാരാചരണം തുടങ്ങി. സ്റ്റേഷനുകളിലെ പരാതിപുസ്തകങ്ങളിൽ യാത്രാദുരിതം രേഖപ്പെടുത്തിയാണ് പ്രതിഷേധം. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും ശക്തമായ കാമ്പെയിൻ നടത്തുമെന്ന് ഫ്രണ്ട്സ് ഒാൺ റെയിൽസ് സെക്രട്ടറി ലിയോൺസ് വ്യക്തമാക്കി. സൂചനാസമരത്തിനുശേഷവും റെയിൽവേയുടെ നിലപാടുകളിൽ മാറ്റമില്ലെങ്കിൽ എല്ലാ സ്റ്റേഷനിൽ നിന്നും അഞ്ചുപേരടങ്ങുന്ന സംഘം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |