SignIn
Kerala Kaumudi Online
Saturday, 21 September 2024 8.33 AM IST

വ്യാപാര സ്ഥാപനം അടിച്ച് തകർത്തു പണം കവർന്നയാൾ പിടിയിൽ

Increase Font Size Decrease Font Size Print Page
photo

പാലോട്: പാലോട് പെരിങ്ങമ്മല ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന തറവാട്ടിൽ ഹോം അപ്ലൈൻസ് എന്ന സ്ഥാപനം അടിച്ച് തകർത്ത് പണം കവർന്നയാൾ പിടിയിൽ. സ്ഥാപനം ആക്രമിച്ച് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ബലമായി കവർച്ച ചെയ്ത ദലിം എന്ന കറുമ്പനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് ഇയാൾ ബുള്ളറ്റിൽ വന്ന് കടക്കാരനോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി ഉടമയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയും കാഷ് കൗണ്ടറിൽ നിന്ന് എണ്ണായിരത്തോളം രൂപ എടുത്തുകൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാലോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് ഇൻസ്പെക്ടർ പി.ഷാജിമോൻ, എസ്.ഐ നിസാറുദീൻ, ഗ്രേഡ് എസ്.ഐമാരായ ഉദയകുമാർ, വിനോദ്, എസ്.സി.പി.ഒമാരായ സജീവ്, റിയാസ്, സി.പി.ഒ സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.