SignIn
Kerala Kaumudi Online
Saturday, 21 September 2024 10.00 AM IST

പട്ടയമേള നാളെ: വിതരണം ചെയ്യുക 6226 പട്ടയങ്ങൾ

Increase Font Size Decrease Font Size Print Page

pattayam

പാലക്കാട്: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ രാവിലെ പത്തിന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും.6226 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. ഇതിൽ 5102 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ്. കെ.എസ്.ടി പട്ടയം (7), ലക്ഷംവീട് പട്ടയം / നാല് സെന്റ് പട്ടയം(721), ഭൂമി പതിവ് പട്ടയം(144), മിച്ചഭൂമി പട്ടയം(69), ലാൻഡ് ട്രിബ്യൂണൽ പട്ടയം(5102), വനാവകാശ രേഖ (183) എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പട്ടയങ്ങൾ വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.

 കൂടുതൽ പട്ടയങ്ങൾ പട്ടാമ്പി താലൂക്കിൽ

ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് പട്ടാമ്പി താലൂക്കിലാണ്. 424 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കുക. പട്ടാമ്പി താലൂക്കിൽ 33 ഭൂമിപതിവ് പട്ടയങ്ങളും 357 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 34 മിച്ചഭൂമി പട്ടയങ്ങളും ഉൾപ്പെടെ 424 പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചിറ്റൂർ താലൂക്കിൽ 56 ഭൂമിപതിവ് പട്ടയങ്ങളും 150 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും നാലു മിച്ചഭൂമി പട്ടയങ്ങളും ഉൾപ്പെടെ 210 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ആലത്തൂർ താലൂക്കിൽ 76 നാല് സെന്റ്/ ലക്ഷം വീട് പട്ടയങ്ങൾ വിതരണം ചെയ്യും. 55 ഭൂമിപതിവ് പട്ടയങ്ങളും 13 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 7 കെ.എസ്.ടി പട്ടയങ്ങളും ഉൾപ്പെടെ 75 പട്ടയങ്ങളാണ് മണ്ണാർക്കാട് താലൂക്കിൽ വിതരണം ചെയ്യുന്നത്. ഒറ്റപ്പാലം താലൂക്കിൽ 104 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും ഒരു ഭൂമിപതിവ് പട്ടയവും 30 മിച്ചഭൂമി പട്ടയങ്ങളും ഉൾപ്പെടെ 135 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അട്ടപ്പാടി താലൂക്കിൽ 21 നാല് സെന്റ്/ ലക്ഷംവീട് പട്ടയങ്ങളും 183 വനാവകാശ രേഖയും ഉൾപ്പെടെ 204 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, PATTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.