മുടപുരം: അഴൂർ പഞ്ചായത്തിലെ കോളിച്ചിറയിൽ ഗൃഹനാഥനും മക്കൾക്കും നേരെ ആക്രമണം നടത്തിയതായി പരാതി.
കാട്ടുകുളം എസ്.എസ് ഭവനിൽ ഷിബുവിനെയും (41) മക്കളായ അഹന്യ (9) അനശ്വര (6) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3ന് നാലുപേരടങ്ങുന്ന സംഘമാണ് കാട്ടുകുളത്ത് വച്ച് ആക്രമണം നടത്തിയത്.
കാവിന്റെമൂല ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടയിൽ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. നിരവധി കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളാണ് ആക്രമണത്തിന് പിന്നിലെന്നും, മുൻപും സമാനമായ രീതിയിൽ പ്രദേശത്ത് ആക്രമണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ആക്രമണത്തിനിരയായ ഷിബു മക്കളെ സ്കൂളിൽ നിന്ന് വിട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്ന വഴിയിൽ വച്ച് മോട്ടോർ ബൈക്ക് ചവിട്ടി മറിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഷിബു ചിറയിൻകിഴ് ആശുപത്രിയിൽ ചികിത്സ തേടി. ചിറയിൻകീഴ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |