SignIn
Kerala Kaumudi Online
Saturday, 21 September 2024 6.10 AM IST

ശമ്പളത്തിന് കാത്തിരിക്കുമ്പോഴും പണം വാരി കാസർകോടൻ ആനവണ്ടി

Increase Font Size Decrease Font Size Print Page
ksrtc

കാസർകോട്: ജീവനക്കാർക്ക് ശമ്പളമെത്തിയില്ലെങ്കിലും കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ നേടുന്നത് മികച്ച കളക് ഷൻ . ശമ്പളം എന്ന് കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലും ജീവനക്കാർ മികച്ച വരുമാനമുണ്ടാക്കി നൽകാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഇവിടെ.

കഴിഞ്ഞ ദിവസങ്ങളിൽ നൂറുശതമാനത്തിന് മുകളിലായിരുന്നു കളക്ഷൻ. ബസുകൾ കുറഞ്ഞതും ജീവനക്കാരുടെ കുറവും മറികടന്നാണ് ഡിപ്പോയുടെ ഈ നേട്ടം. കൊവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന ബസുകളിൽ പലതും കാലഹരണപ്പെട്ട് കട്ടപ്പുറത്താണുള്ളത്.

നിരക്ക് വർദ്ധിപ്പിച്ചതോടെ 1.5ലക്ഷം അധികം

കാസർകോട് ഡിപ്പോയിൽ നിന്നും പ്രതിദിനം സർവ്വീസ് നടത്തുന്നത് 66 ആണ്. ശരാശരി 24,500 കിലോമീറ്ററാണ് ഓട്ടം. എപ്രിൽ ഒന്നു മുതൽ ബസു നിരക്ക് വർദ്ധിപ്പിച്ചതോടെ 1.5 ലക്ഷം രൂപ അധികമായി ലഭിച്ചു. കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷം സർവീസുകൾ കൃത്യമായി ഓടി തുടങ്ങിയത് മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോയാണ് കാസർകോട്. ഓരോ ഡിപ്പോയും ഓരോ ലാഭ കേന്ദ്രമാക്കണമെന്ന മാനേജ്‌മെന്റ് നയത്തിന് അനുയോജ്യമായ സർവീസാണ് ഇവിടെ നടത്തുന്നത്.

തീയതി കളക്ഷൻ ശതമാനം

09-05-2022 ₹ 14,44,957 109.8 ശതമാനം

10.05.2022 ₹13,48,714 102.47

11-05.2022 ₹ 13,33,529 101.31

12-05.2022 ₹ 13,09,583 99. 49

13.05.2022 ₹ 13,30,873 101


കൊവിഡിന് മുമ്പ് 92;ഇപ്പോൾ 66

കൊവിഡിന് മുമ്പ് 92 ബസുകൾ ഓടിയിരുന്നിടത്ത് പിന്നീട് 66 ആയി. മംഗളൂരു 25 (നേരത്തെ 35), സുള്ള്യ 4 (6), പുത്തൂർ 4 (6), കാഞ്ഞങ്ങാട് 13, കണ്ണൂർ ടൗൺ ടു ടൗൺ 9 എന്നിങ്ങനെയാണ് പ്രധാന സർവീസുകൾ. കോട്ടയം സൂപ്പർ ഫാസ്റ്റ് (വൈകിട്ട് അഞ്ചിന്), ബംഗളൂരു (രാത്രി 8.30), കോട്ടയം മിന്നൽ (രാത്രി ഒമ്പതിന്) എന്നിവയാണ് ദീർഘദൂര സർവീസുകൾ. നാനൂറ് ജീവനക്കാരെ വെച്ചാണ് ഡിപ്പോ പ്രവർത്തിക്കുന്നത്. നൂറ്റെഴുപത് വീതം ഡ്രൈവർമാരും കണ്ടക്ടർമാരുമുണ്ട്. ആരെങ്കിലും അവധിയെടുത്താൽ പകരം ആളില്ലാത്തതിനാൽ സർവീസ് വെട്ടിക്കുറയ്ക്കുന്നു. ജീവനക്കാരുടെ കുറവ് നിമിത്തം മുതിർന്ന കണ്ടക്ടർമാരെ ഉപയോഗിച്ചാണ് ഓഫീസ് വർക്ക് ചെയ്യുന്നത്. ഇതും സർവ്വീസിനെ ബാധിക്കുന്നു.


ശമ്പളം കിട്ടുന്നത് വൈകിയതിന്റെ അസംതൃപ്തി ജീവനക്കാരിൽ എല്ലാവരിലുമുണ്ട്. അടുത്ത മാസം സ്‌കൂളുകളും കോളേജുകളും തുറക്കുകയാണ്. വർദ്ധിച്ച ചിലവിന്റെ ആ സാഹചര്യം ജീവനക്കാരെ അലട്ടുന്നുണ്ട്. ഈ മാസം 20 ആകും ശമ്പളം നല്കാൻ എന്നാണ് അറിയുന്നത്. പ്രതിസന്ധി മാനേജ്‌മെന്റ് വേഗത്തിൽ പരിഹരിക്കണം.

മോഹൻ കുമാർ പാടി ( സി ഐ ടി യു യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.