തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ വർക്കല താലൂക്കിലെ ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. ശനിയാഴ്ച മുതൽ ആരംഭിച്ച മഴയ്ക്ക് ഇന്നലെ പകൽ നഗരത്തിൽ ശമനമുണ്ടെങ്കിലും രാത്രി വീണ്ടും പെയ്തു. ഗ്രാമങ്ങളിലും മലയോരമേഖലകളിലും മഴ നാശംവിതച്ചു. അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ ഇന്നലെ ഉയർത്തി.
നഗരത്തിൽ കണ്ണമ്മൂല, ശ്രീകാര്യം, എസ്.എസ് കോവിൽ റോഡ്, തിരുമല, വട്ടിയൂർക്കാവ്, കരമന, കാലടി, നേമം തുടങ്ങിയ സ്ഥലങ്ങളിൽ തോടുകൾ കരകവിഞ്ഞു. പൂജപ്പുര, പേരൂർക്കട, തൈക്കാട്, ബേക്കറി ജംഗ്ഷൻ, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണത് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്തു. നഗരത്തിൽ പകൽ മഴ മാറി നിന്നതോടെ പലയിടങ്ങളിലുമുണ്ടായ വെള്ളക്കെട്ടിനും ശമനമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ജാഗ്രതാനിർദ്ദേശം
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനിടയിൽ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമായതിനാൽ കേരളത്തീരത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ലെന്നു അധികൃതർ അറിയിച്ചു.
കൺട്രോൾ റൂമുകൾ
ദുരന്ത നിരവാരണം-1077
ജില്ല കൃഷി വകുപ്പ് - 9383470086,9383470092.
ഫയർഫോഴ്സ് കൺട്രോൾ റൂം -0471 2333101, 9497920015,101,
ഡിസ്ട്രിക്ട് കൺട്രോൾ റൂം- 0471-2730045
താലൂക്ക് കൺട്രോൾ റൂമുകൾ
തിരുവനന്തപുരം -0471-2462006, 9497711283
നെയ്യാറ്റിൻകര - 0471-2222227, 9497711282
കാട്ടാക്കട - 0471-2291414, 9497711284
നെടുമങ്ങാട് - 0472-2802424, 9497711285
ചിറയൻകീഴ് - 0470-2622406, 9497711287
വർക്കല - 0470-2613222, 9497711286
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |