വാഷിംഗ്ടൺ: ഈ വർഷത്തെ ബിൽബോർഡ് മ്യൂസിക് അവാർഡുകൾ വാരിക്കൂട്ടി ലോകപ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.റ്റി.എസ്. ടോപ്പ് ഡുവോ / ഗ്രൂപ്പ്, ടോപ്പ് സോംഗ് സെയിൽസ് ആർട്ടിസ്റ്റ്, ബട്ടർ എന്ന ഗാനത്തിന് ടോപ്പ് സെയിൽസ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. 2017 മുതൽ ബി.റ്റി.എസിന് ബിൽബോർഡ് അവാർഡുകൾ തുടർച്ചയായി ലഭിക്കുന്നുണ്ട്.ഏഴ് നാമനിർദ്ദേശങ്ങളാണ് ബി.റ്റി.എസിന് ലഭിച്ചത്. അഞ്ച് വർഷമായി സ്ഥിരമായി ബി.റ്റി.എസ് ബിൽബോർഡ് അവാർഡ് നിശയ്ക്ക് എത്താറുണ്ട്. എന്നാൽ, ഈ വർഷം ലാസ് വേഗസിൽ ഉണ്ടായിട്ടും തിരക്ക് മൂലം സിന് എത്താനായില്ല.
തുടർച്ചയായി 12 ബിൽബോർഡ് അവാർഡുകൾ നേടിയെന്ന റെക്കാഡും ഇനി ബി.റ്റി.എസിന് സ്വന്തമാണ്. 11 അവാർഡുകൾ നേടിയ ഡെസ്റ്റിനീസ് ചൈൽഡിന്റെ റെക്കാഡാണ് ബി.റ്റി.എസ് തകർത്തത്. ഒരു വർഷം ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയ റെക്കാഡ് വൺ ഡയറക്ഷനോടൊപ്പം ബി.റ്റി.എസ് പങ്കിടും. ബി.റ്റി.എസിന്റെ പുതിയ ആൽബമായ പ്രൂഫ് ജൂൺ 10 ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |