പഴയങ്ങാടി: എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പുഴയോരത്തെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് സ്പെഷൽ സ്ക്വാഡ് ഒരു മാസമായി നടത്തിയ നിരീക്ഷണത്തിലാണ് ഏഴോം മുട്ടുകണ്ടി റോഡിൽ വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം സഹിതം പഴയങ്ങാടി പൊലീസ് മയക്കുമരുന്ന് പിടികൂടിയത്.
പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശികളായ എ.വി. അൽഅമീൻ (23), പൊന്നന്റെ വളപ്പിൽ ഇൻസാഖ് (22), പുന്നക്കൻ അസീം (24) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മി, എ.എസ്.ഐ രാജീവൻ, സ്ക്വഡ് അംഗം ബിനീഷ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. ഒരാഴ്ച്ചയായി പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ഉൾപ്പെടെ പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബൈക്കുകളിലും, കാറുകളിലും എത്തിയാണ് വിൽപന. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |